Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stop Memo

Ernakulam

അ​ന​ധി​കൃ​ത​ നി​ലം നി​ക​ത്തൽ: സ്റ്റോ​പ് മെ​മ്മോ നൽകി പഞ്ചായത്ത്

ആ​ല​ങ്ങാ​ട്: ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ലം നി​ക​ത്തു​ന്ന​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി. ആ​ല​ങ്ങാ​ട്- വ​രാ​പ്പു​ഴ റോ​ഡി​ൽ ആ​ല​ങ്ങാ​ട് കൊ​ടു​വ​ഴ​ങ്ങ സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ലു​ള്ള ഒ​ന്ന​ര​യേ​ക്ക​റോ​ളം വ​രു​ന്ന നി​ല​മാ​ണു മ​ണ്ണ​ടി​ച്ചു നി​ക​ത്താ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി നി​ക​ത്തി​യ പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ഗെ​യി​ൽ പൈ​പ്പ് പോ​കു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ പ​ല തോ​ടു​ക​ളും നി​ല​ങ്ങ​ളും ഭൂ​മാ​ഫി​യ നി​ക​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യു​ള്ള ആ​ക്ഷേ​പം നി​ല​നി​ൽ​ക്കെ​യാ​ണു രാ​ത്രി​യു​ടെ മ​റ​വി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഭൂ​മാ​ഫി​യ ഇ​വി​ടെ മ​ണ്ണ​ടി​ച്ചു നി​ക​ത്തി​യ​ത്. നാ​ട്ടു​കാ​ർ ആ​ല​ങ്ങാ​ട് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ​ദി​വ​സം ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ളി​യ​ത്തു​നാ​ട് ഭാ​ഗ​ത്തു ഭൂ​മാ​ഫി​യ കൃ​ഷി​ഭൂ​മി നി​ക​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​ത് റ​വ​ന്യു അ​ധി​കൃ​ത​രെ​ത്തി ത​ട​ഞ്ഞി​രു​ന്നു. കൂ​ടാ​തെ കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ മാ​ത്ത​യി​ൽ തോ​ട് നി​ക​ത്താ​ൻ ശ്ര​മി​ച്ച​തും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ത്തി ത​ട​ഞ്ഞി​രു​ന്നു.

അ​തി​നു പി​ന്നാ​ലെ​യാ​ണു ആ​ല​ങ്ങാ​ട്-​കൊ​ടു​വ​ഴ​ങ്ങ ഭാ​ഗ​ത്തും നി​ലം നി​ക​ത്താ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഭൂ​വു​ട​മാ​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്കു സ്റ്റോ​പ് മെ​മ്മോ ന​ൽ​കി. സ്റ്റോ​പ് മെ​മ്മോ ന​ൽ​കാ​നെ​ത്തി​യ ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ഭൂ​മാ​ഫി​യ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്.

Kerala

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​നു​വേ​ണ്ടി വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ച്ചി​രു​ന്ന പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യ്ക്ക് സ്റ്റോ​പ്പ് മെ​മ്മോ. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

പാ​ല​ക്കാ​ട് മു​ത​ല​മ​ട വെ​ള്ളാ​രം​ക​ട​വി​ലു​ള്ള വെ​ടി​മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യ്ക്കാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ആ​ർ. രാ​മ​ച​ന്ദ്ര​നാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ പ​ട​ക്ക നി​ർ​മാ​ണ ശാ​ല സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പി​ൽ ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ക്കു​മെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം അ​റി​യി​ച്ചി​രു​ന്നു.

Kerala

സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി​യി​ല്ല; ആ​ന​ച്ചാ​ലി​ലെ സ്കൈ ​ഡൈ​നിം​ഗി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി

ഇ​ടു​ക്കി: ആ​ന​ച്ചാ​ലി​ലെ സ്കൈ ​ഡൈ​നിം​ഗി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. സ്ഥാ​പ​ന​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സ്ഥാ​പ​ന​ത്തി​ന് റെ​സ്റ്റോ​റ​ന്‍റ് ലൈ​സ​ൻ​സി​ല്ല​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. സ്കൈ ​ഡൈ​നിം​ഗി​ന് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ മാ​ത്രം അ​നു​മ​തി​യാ​ണ്. ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത എ​ല്ലാ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

സി​പ്പ് ലൈ​ൻ, ആ​കാ​ശ സൈ​ക്കി​ൾ തു​ട​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്ക് ടൂ​റി​സം വ​കു​പ്പി​ന് പു​റ​മേ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ അ​ന്തി​മാ​നു​മ​തി ന​ൽ​കൂ​വെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

 

Latest News

Corehub Up